തൂവെള്ള വിവാഹ സാരിയും ട്രെന്‍ഡി ബ്ലൗസും അണിഞ്ഞുള്ള ക്രിസ്ത്യന്‍ വധുവായുള്ള ചിത്രങ്ങളാണ് നടി അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതു. 'സാങ്കല്പ്പികമായൊരു ക്രിസ്ത്യന്‍ വെഡ്ഡിങ് നടന്നു, അതില്‍ നിന്നുള്ള ചിത്രങ്ങള്‍' എന്ന കുറിപ്പോടെയാണ് അഹാന ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ 'അടി'യില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകള്‍. അടുത്തിടെയാണ് അഹാന കോവിഡില്‍നിന്നും മുക്തി നേടിയത്. അറേബ്യന്‍ രീതിയിലുള്ള വസ്ത്രമണി?ഞ്ഞ് അതീവ ?ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും അടുത്തിടെ അഹാന പങ്കുവച്ചിരുന്നു. നടി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രിസ്ത്യന്‍ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. |