Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ചരിത്രത്തിലാദ്യമായി ഐ ലീ?ഗ് ഫുട്‌ബോള്‍ കിരീടം കേരളത്തിന് സ്വന്തം
Reporter
മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്ത് ഗോകുലം കേരളയാണ് കിരീടം കേരളത്തിലെത്തിച്ചത്.

കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്.

ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ?ഗ്യത നേടി

ഷെരീഷ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.

24-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്‌സി ലീഡെടുത്തത്. വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യന്‍മാരായത്.

ഇതേ സമയത്തു നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും 29 പോയിന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്.
 
Other News in this category

 
 




 
Close Window