Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഹര്‍ഭജന്‍ സിംഗിന്റെ കാലുതൊട്ട് വന്ദിച്ച് ചെന്നൈ സൂപ്പര്‍ കിംഗ് താരം സുരേഷ് റെയ്‌ന
Reporter
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയ കഴിഞ്ഞ ദിവസത്തെ ആവേശകരമായ മത്സരവും സൗഹൃദ കൂടിക്കാഴ്ച്ചക്ക് വേദിയായി. കൊല്‍ക്കത്തയുടെ താരമായ ഹര്‍ഭജന്‍ സിംഗിന്റെ കാലുതൊട്ട് വന്ദിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ് താരം സുരേഷ് റെയ്‌ന തന്റെ സ്‌നേഹവും ആദരവും പങ്കുവെച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്

മത്സരത്തിന് തൊട്ടുമുമ്പായി താരങ്ങള്‍ മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ ആയിരുന്നു റെയ്‌നയുടെ അപ്രതീക്ഷിത നീക്കം. ഹര്‍ഭജന്‍ സിംഗിന്റെ അടുത്ത് എത്തിയ റെയ്‌ന താരത്തിന്റെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു. റെയ്‌നയുടെ അപ്രതീക്ഷിത നടപടിയില്‍ ഹര്‍ഭജന്‍ അതിശയിച്ചു പോയതായി വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും ഇന്ത്യക്കായും ഒരുമിച്ച് കളിച്ചവരാണ് ഹര്‍ഭജനും റെയ്‌നയും. ഈ സൗഹൃദമാണ് റെയ്‌നയെ ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചത്.
 
Other News in this category

 
 




 
Close Window