Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
വിവാഹം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്; കരിയറിന്റെയും അവസാനമല്ല: പുത്തന്‍ ലുക്കില്‍ നമിത
Reporter
ഒരു നടി വിവാഹിതയായാല്‍ ഉടന്‍ മാധ്യമങ്ങള്‍ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാല്‍, ഏതെങ്കിലുമൊരു നടന്‍ വിവാഹം കഴിച്ചാല്‍ അങ്ങനെ ചോദിക്കുമോ? സിനിമാമേഖലയില്‍ നടന്മാര്‍ക്കു പ്രത്യേകിച്ച് റൂള്‍സ് ഒന്നുമില്ല. അവര്‍ സ്വതന്ത്രരാണ്. നടിമാര്‍ അങ്ങനെയല്ല. അവര്‍ക്ക് ഏറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. വിവാഹം എന്നതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെണ്‍കുട്ടികള്‍ മനസ്സിലാക്കണം.
വിവിധ ഭാഷകളിലായി അന്‍പതിലേറെ സിനിമകളുടെ ഭാഗമായ നമിത അവതരിപ്പിച്ചതിലേറെയും ഗ്ലാമര്‍ വേഷങ്ങളായിരുന്നു. പുതിയ വഴിയിലേക്കു തിരിയുകയാണിപ്പോള്‍ നമിത. മലയാളം ഉള്‍പ്പെടെ 4 ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന 'ബൗ വൗ' എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവെന്നതാണു പുതു നിയോഗം.

എപ്പോഴും കാത്തിരുന്നതും ശ്രമിച്ചതും വ്യത്യസ്ത വേഷങ്ങള്‍ക്കു വേണ്ടിയാണ്. പക്ഷേ, എന്നെത്തേടി വന്നതിലേറെയും ഗ്ലാമര്‍ വേഷങ്ങള്‍ തന്നെയായിരുന്നു. മടുത്തുപോയി. അങ്ങനെയിരിക്കെയാണു 'ബൗ വൗ'വിന്റെ കഥ കേള്‍ക്കുന്നത്. കേട്ടപ്പോള്‍ത്തന്നെ ഏറെ ഇഷ്ടമായി. ഞാനൊരു മൃഗസ്‌നേഹിയാണ്. അങ്ങനെയാണ് ഇതു ചെയ്യാന്‍ തീരുമാനിച്ചത്. ഇതുവരെയുള്ള സിനിമകളില്‍ കണ്ട നമിതയെയല്ല പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ കാണാന്‍ പോകുന്നത്.
 
Other News in this category

 
 




 
Close Window