Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പൂജയില്‍ പങ്കെടുക്കാന്‍ കസവുസാരി: കേരള സാരിയില്‍ ഫാഷനുമായി കങ്കണ
Reporter
ഫാഷന്റെ കാര്യത്തിലായാലും കങ്കണ റനൗട്ട് 'തലൈവി' തന്നെ. നവരാത്രി പൂജ നടക്കുന്ന കാലമായതിനാല്‍ ഉത്തരേന്ത്യയില്‍ പരമ്പരാഗത വസ്ത്രങ്ങളും നിറങ്ങളുമാണ് ധരിക്കുക. പൂജ നടക്കുന്ന ഓരോ ദിവസവും ഓരോ നിറങ്ങള്‍ക്കും പ്രത്യേകതയുണ്ടെന്നാണു വിശ്വാസം. അതിനിടെ കേരള കസവു സാരിയുടുത്താണ് കങ്കണ ശ്രദ്ധനേടിയത്.
സ്വര്‍ണക്കരയും കസവുമുള്ള കൈത്തറി സാരിയ്‌ക്കൊപ്പം സര്‍ക്കുലാര്‍ സണ്‍ ഗ്ലാസും കിടിലന്‍ മിനോഡിയറും (കയ്യില്‍ പിടിക്കുന്ന സ്റ്റേറ്റ്‌മെന്റ് ബാഗ്) ആക്‌സസറീസ്! ചുരുണ്ട മുടി അലസമായി ബണ്‍ ചെയ്തുയര്‍ത്തി, ചുറ്റും മുല്ലൂപ്പൂമാല ചുറ്റി. മേക്കപ് ലളിതമാക്കിയെങ്കിലും കടുംചുവപ്പ് ലിപ്‌ഷേഡ് ധരിച്ചതോടെ കങ്കണയുടെ ലുക്കിന് മാസ്മരിക ഭംഗി. കസവുസാരിക്കാണോ കങ്കണയ്ക്കാണോ ഭംഗി, മുഖത്തെ സര്‍ക്കുലാര്‍ സണ്ണിയില്‍ നിന്നു കയ്യിലെ മിനോഡിയറിലേക്കു നോക്കണ്ടേ, കഴുത്തിലെയും കാതിലെയും ആഭരണങ്ങള്‍ കാണണ്ടേ എന്നൊക്കെ കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു, താരത്തിന്റെ ആ കസവുസാരി അവതാരം.
 
Other News in this category

 
 




 
Close Window