Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
കായികം
  Add your Comment comment
ലോക പ്രശസ്തരായ കളിക്കാരുടെ ശ്രദ്ധനേടി തൃശൂരിലെ ഒന്‍പതു വയസ്സുകാരന്‍
Reporter
സ്റ്റംപ് ഉപയോഗിച്ച് അസാധ്യമായി ബാറ്റുചെയ്ത് വൈറലായ തൃശൂരിലെ 9 വയസ്സുകാരന്‍ വിഘ്നജ് പ്രജിത്തിനെ ഏറ്റെടുത്ത് ഐ.പി.എല്‍ വമ്പന്മാര്‍. വിഘ്നജിന്റെ ബാറ്റിംഗ് കണ്ട് ആകൃഷ്ടനായ രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ബിന്ദര്‍ പരിശീലനം അടക്കമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തെന്നാണ് വിവരം.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ വഴിയാണ് റോമി വിഘ്നജിന്റെ കളിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് കഴിഞ്ഞദിവസം വിഘ്നജിന്റെ അച്ഛന്‍ പ്രജിത്തുമായി റോമി ബിന്ദര്‍ സംസാരിച്ചെ് പരിശീലനമടക്കമുള്ളവ ക്ലബ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

വിഘ്നജ് താമസിക്കുന്ന ഫ്‌ളാറ്റിന് മുകളിലെ താത്കാലിക നൈറ്റ്സിലെ ഒറ്റ സ്റ്റമ്പ് പരിശീലനമാണ് വൈറലായത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെടുത്ത വീഡിയോ കഴിഞ്ഞ ദിവസം ഒരു ക്രിക്കറ്റ് പേജില്‍ വന്നതോടെ സംഭവം വൈറലാവുകയായിരുന്നു. പിന്നീട് പല ഗ്രൂപ്പുകളിലും വീഡിയോ ചര്‍ച്ചയായി.
ലോക്ഡൗണ്‍ കാലത്ത് ബാറ്റുപൊട്ടിയപ്പോള്‍ തുടങ്ങിയതാണ് സ്റ്റംപ് കൊണ്ടുള്ള പരിശീലനം. ഒറ്റ സ്റ്റംപുകൊണ്ട് ഡിഫന്‍സും, ഡ്രൈവും, സ്‌ക്വയര്‍ ഡ്രൈവും, പുള്‍ ആന്‍ഡ് ഹുക്കുമൊക്കെ ചെയ്യുന്ന വിഘ്നജിന്റെ പ്രകടനം കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
 
Other News in this category

 
 




 
Close Window