|
ഡയാന രാജകുമാരിയെ ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ മനസ്സില്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇപ്പോഴും പഴക്കം വന്നിട്ടില്ല. ഡയാനയുടെ ഫാഷ9 സമവാക്യങ്ങളും അതിനായി രാജനിയമങ്ങള്‍ വരെ ലംഘിക്കുന്നതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. രാജകുമാരി ധരിച്ച വസത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത് ഒരുപക്ഷേ തന്റെ വിവാഹ സുദിനത്തില്‍ ധരിച്ച ടഫേറ്റ ഡ്രസ്സാവും. ചരിത്രപരമായ ഈ വസ്ത്രം ഉടന്‍ തന്നെ ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിവാദ വസ്ത്രം കാണാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. 1995ല്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ തന്നെ ഈ ഗൗണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 25 അടിയാണ് ഡയാന രാജകുമാരിയുടെ ഈ ഐകോണിക് വസ്ത്രത്തിന്റെ നീളം. സെന്റ് പോള്‍ കത്തീഡ്രലിന്റെ ഇടനാഴിയുടെ അത്രയും ദൈര്‍ഘ്യമുണ്ട് അതിന്.
ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍മാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നത്. 1981ല്‍ വെയ്ല്‍സ് രാജകുമാരനായ പ്രിന്‍സ് ചാള്‍സുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്റെ ഫാഷന്‍ എന്നതിലപ്പുറം റോയല്‍ കോഡുകള്‍ ലംഘിച്ചു എന്ന കാരണത്താലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ വസത്രത്തിന്റെ നീളം (ടെയിന്‍) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങള്‍ തെറ്റിച്ചത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തില്‍ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങള്‍ പില്‍ക്കാലത്തും ധരിച്ചിട്ടില്ല.
ഡയാനയുടെ ഈ വസ്ത്രം അവരുടെ മക്കളായ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്യം രാജകുമാരനും ഡ്യൂക് ഓഫ് സസക്‌സ് ഹാരി രാജകുമാരനും ലോണിനെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകത്തിലെ തന്നെ വിവാഹ ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ വസ്ത്രമാണിത്. ഇതിന്റെ നടുവില്‍ ഒരു ബോഡിസ് ഉണ്ട്. കൂടാതെ ഇരുവശങ്ങളിലേക്കുമായി ഭര്‍ത്താവിന്റെ അമ്മൂമ്മയായ മേരി രാജ്ഞി ഉപയോഗിച്ച കരിക്മാക്രോസ് ലെയ്‌സും ഘടിപ്പിച്ചിട്ടുണ്ട്. |