Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
അഴകായി ജാന്‍വി; വധുവായി ദിവ്യ; അണിഞ്ഞൊരുങ്ങി ഭാവന
Reporter
ബി ടൗണില്‍ മുന്‍നിരയിലാണ് നടി ജാന്‍വി കപൂറിന്റെ സ്ഥാനം. നിര്‍മ്മാതാവായ ബോണി കപൂറിന്റെയും നടി ശ്രീദേവിയുടെയും പ്രിയപ്പെട്ട മകളെ തേടി കൈനിറയെ അവസരങ്ങളാണ് ബോളിവുഡില്‍ ലഭിക്കുന്നത്. അഴകും അതിനൊപ്പം തന്നെ കഴിവുമാണ് ജാന്‍വിയെ മറ്റു താരപുത്രിമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

യുവതാരങ്ങളില്‍ ഫാഷന്‍ ഐക്കണ്‍ ആയി അറിയപ്പെടുന്നതും ജാന്‍വിയാണ്. താരത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജാന്‍വിയുടെ പുത്തന്‍ ഫോട്ടോഷൂട്ടിനായി ഫാഷന്‍പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കാറുണ്ട്. മനോഹര ചിത്രങ്ങള്‍ കാണാം..

ദിവ്യ പിള്ള:

വിവാഹസാരിയില്‍ അതിമനോഹരമായി അണിഞ്ഞൊരുങ്ങി നടി ദിവ്യ പിള്ള. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ കിടിലന്‍ മേക്കോവര്‍. വെഡ്ഡിങ് ബെല്‍സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കിടയില്‍ വൈറലാണ്.

ഭാവന

കറുപ്പ് സല്‍വാറിനൊപ്പം തിളക്കമുള്ള ദുപ്പട്ട, കിടിലന്‍ ഔട്ഫിറ്റില്‍ എത്തിയിരിക്കുകയാണ് പ്രിയതാരം ഭാവന. ക്യൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലേബല്‍ എം ഡിസൈനേഴ്‌സ് ആണ് മനോഹരമായ ഔട്ഫിറ്റിനു പിന്നില്‍. മേക്കപ്പ് ആന്‍ഡ് ഹെയര്‍ - ജീന സ്റ്റുഡിയോ.
 
Other News in this category

 
 




 
Close Window