Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ലെന, കാജല്‍, പ്രിയാമണി: മേക്കോവറിന്റെ മൂന്നു വെര്‍ഷന്‍
Reporter
മലയാളത്തില്‍ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരമാണ് ലെന. തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്‌സുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ലെന പങ്കുവയ്ക്കാറുണ്ട്. വൈല്‍ഡ് ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ക്യാപ്ഷന്‍ ദിസ്' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഉണ്ണിയാണ് മേക്കപ്പ്.
അതേസമയം,
തെന്നിന്ത്യന്‍ താരറാണിയായിരുന്ന കാജല്‍ അഗര്‍വാള്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എങ്കിലും ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സ്‌റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയ കാജല്‍ അഗര്‍വാള്‍ ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നു. ഫ്‌ലോറല്‍ ഡിസൈനിലുള്ള നീല ഉടുപ്പില്‍ അതിമനോഹരിയാണ് താരം.
ഇതിനിടെ,
വ്യത്യസ്തവും സ്‌റ്റൈലിഷുമായ വേഷത്തില്‍ തിളങ്ങി നടി പ്രിയാമണി. ടര്‍ട്ടില്‍ നെക് ടി-ഷര്‍ട്ടും സാരിയുമാണ് താരത്തിന്റെ വേഷം. കറുപ്പ് ഡിസൈനുകളുള്ള ഓറഞ്ച് സാരിക്കൊപ്പമാണ് ബ്ലാക് ഫുള്‍സ്ലീവ് ടര്‍ട്ടില്‍ നെക് ടി-ഷര്‍ട്ട് ധരിച്ചിരിക്കുന്നത്. ബോള്‍ഡ് ലുക് നല്‍കുന്ന രീതിയിലാണ് പ്രിയാമണിയുടെ മേക്കപ്പും സ്‌റ്റൈലിങ്ങും.
 
Other News in this category

 
 




 
Close Window