Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
വെജിറ്റേറിയനാണ് വിരാട് കോഹ്ലി: പക്ഷേ ഭക്ഷണത്തിനൊപ്പം മുട്ട കഴിക്കാറുണ്ട്
Reporter
വെജിറ്റേറിയനായിട്ടും ആഹാരക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് തന്നെ കളിയാക്കിയവര്‍ക്കു താരം മറുപടി നല്‍കിയത്.

'സസ്യാഹാരിയാണെന്നു ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വെജിറ്റേറിയനായി തുടരാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. ഒരു ദീര്‍ഘനിശ്വാസമെടുത്ത് നിങ്ങളുടെ വെജിറ്റബിള്‍സ് കഴിക്കുക (നിങ്ങള്‍ക്കു വേണമെങ്കില്‍)' എന്നാണ് ചിരിക്കുന്ന ഇമോജിയോടു കൂടി കോഹ്ലി ട്വീറ്റ് ചെയ്തത്.


നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയായിരുന്നു കോഹ്ലി തന്റെ ഭക്ഷണക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ചോറ്, ക്വിന്‍വ, ഒരുപാട് ചീര, ദോയശയും ഇഷ്ടമാണ്. എല്ലാം നിയന്ത്രിത അളവില്‍ മാത്രം കഴിക്കും എന്നായിരുന്നു കോഹ്ലി പറഞ്ഞത്.
എന്നാല്‍ മുമ്പ് വെജിറ്റേറിയനാണെന്നു പറഞ്ഞിട്ടും താരം മുട്ട കഴിക്കുന്നുവോ എന്നായിരുന്നു പലരുടെയും സംശയം. ഇതാണ് പിന്നീട് ട്രോളുകള്‍ക്കു വഴിവെച്ചത്. മുട്ട കഴിക്കുന്ന 'വെജിറ്റേറിയന്‍' എന്നായിരുന്നു ട്രോളന്മാരുടെ പരിഹാസം.
 
Other News in this category

 
 




 
Close Window