Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ
ജിയോ ജോസഫ്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറുമണിക്ക് 'കലാസന്ധ്യ ' നടത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ലണ്ടന്‍ റീജിയനില്‍ നിന്നും ഷാഫി ഷംഷുദിന്‍ ടീം നേതൃത്തം കൊടുക്കുന്ന കലാസന്ധ്യയില്‍ വിവിധ റീജിയനില്‍ നിന്നുള്ള കലാപരിപാടികള്‍ അവ രിപ്പിക്കുന്നതാണ്. ഈ കലാസന്ധ്യയിലേക്ക് പ്രസിഡന്റ് സൈബിന്‍ പാലാട്ടി ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസം സൗത്ത് ലണ്ടന്‍ മോഡസ്ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ :ഗ്രേഷ്യസ് സൈമണ്‍ നയിച്ച 'മെമ്മറി ഇമ്പ്രൂവ്‌മെന്റ് ' സെമിനാര്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും ഡബ്ലിയുഎംസി പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്ലെന്‍ നന്ദി പറയുകയും ചെയ്തു.

2020 ജൂണ്‍ 8ന് ആരംഭിച്ച യുകെ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ പരിധിയില്‍ വരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ യുകെ മലയാളികളില്‍ സാംസ്‌കാരിക ഉണര്‍വുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനാര്‍ഹമാണ്. ഈ പ്രസ്ഥാനത്തില്‍ പങ്കാളികള്‍ ആകാനും, കൂടുതല്‍ അറിയാന്‍ www.wmcuk.org or
ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്ലാന്‍ - 07470605755.

പ്രസിഡന്റ് സൈബിന്‍ പാലാട്ടി -07411615189.

ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് -07886308162.

'കലാസന്ധ്യ 'യില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us/j/88074396717?pwd=NnBpRnNZQUJjYlR4OExVQmhkcmdFQT09


Meeting ID: 880 7439 6717
Passcode: 673850
 
Other News in this category

 
 




 
Close Window