Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
സൗത്ത് ഇന്ത്യയില്‍ ആകര്‍ഷണീയത കൂടുതലുള്ള താരം ആര്? സമ്മാനം നേടിതു സാമന്ത
Reporter
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാന്‍ 2 ന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്കിടയില്‍ സാമന്ത അക്കിനേനിയെ തേടി മറ്റൊരു ബഹുമതി കൂടി. തെന്നിന്ത്യയിലെ ആകര്‍ഷണീയായ നടി ആരെന്ന ചോദ്യത്തിന് ഉത്തരം ഇനി സാമന്ത എന്നാണ്.

ചെന്നൈ ടൈംസിന്റെ 2020 ലെ ഏറ്റവും ആകര്‍ഷണീയായ നടിമാരുടെ പട്ടികയില്‍ നയന്‍താരയേയും രശ്മിക മന്ദാനയേയുമെല്ലാം പിന്നിലാക്കി ഒന്നാമത് എത്തിയിരിക്കുകയാണ് സാമന്ത.

ഫാമിലി മാനില്‍ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തെ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നത്. സാമിന്റെ ആദ്യ വെബ് സീരീസാണിത്.

സാമന്തയുടെ പിന്നിലായി മലയാളിയായ മാളവിക മോഹനാണ് രണ്ടാമതുള്ളത്. കീര്‍ത്തി സുരേഷ്, രശ്മിക മന്ദാന എന്നീ താരങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി.

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള നയന്‍താര പട്ടികയില്‍ ഏഴാമതാണ്. അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരാണ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ളത്.

കല്യാണി പ്രിയദര്‍ശന്‍, രാകുല്‍ പ്രീത് സിങ്, അമല പോള്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയ നടിമാര്‍. മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവി പട്ടികയില്‍ 24ാമതാണ്.

ശാകുന്തളം, കാത്തു വാക്കുള രെണ്ട് കാതല്‍ എന്നിവയാണ് സാമന്തയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ശാകുന്തളം, കാത്തു വാക്കുള രെണ്ട് കാതല്‍ എന്നിവയാണ് സാമന്തയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
 
Other News in this category

 
 




 
Close Window