Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കടല്‍ത്തീരം ഇഷ്ടമാണു കനിഹയ്ക്ക്: കോവിഡില്‍ എല്ലാവരും സ്വന്തം സന്തോഷങ്ങളുടെ തിരയെണ്ണുന്നു
Reporter
ഈ പ്രപഞ്ചം നമ്മുടെ നിശബ്ദതയും കേള്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് കനിഹ തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി കനിഹ. ഓരോ അപ്‌ഡേറ്റ്‌സും നടി പ്രേക്ഷകര്‍ക്കായി നല്‍കാറുണ്ട്. കനിഹയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കടല്‍ തീരത്ത് നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'ഈ പ്രപഞ്ചം നമ്മുടെ നിശബ്ദതയും കേള്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് കനിഹ തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് യാത്ര ചെയ്യാന്‍ കഴിയാതെ നിരാശപ്പെടുന്നവര്‍ക്കായി ദിവസങ്ങള്‍ക്ക് മുന്‍പ് കനിഹ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യാത്ര ചെയ്യാന്‍ കഴിയാത്തപ്പോള്‍, ഓര്‍മകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓര്‍മകള്‍ പ്രത്യേകമായിരിക്കുന്നത് എന്നാണ് ഫോട്ടോ പങ്കുവെച്ച് കനിഹ എഴുതിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ ഗിറ്റാര്‍ വായിക്കാന്‍ പഠിക്കുന്ന വീഡിയോ കനിഹ ഷെയര്‍ ചെയ്തിരുന്നു. ജീവിതത്തില്‍ പഠിക്കാന്‍ കഴിയുന്നതൊക്കെ പഠിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു കനിഹ ഓര്‍മിപ്പിച്ചത്. കനിഹ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെര്‍ഫ്യൂം' എന്ന സിനിമ ഒടിടി റിലീസിന് തയാറെടുക്കുകയാണ്.

കനിഹയെ കൂടാതെ പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുതിര്‍ന്ന സംവിധായകന്‍ ഹരിദാസാണ് സിനിമ ഒരുക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
 
Other News in this category

 
 




 
Close Window