Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സ്ട്രാപ് ലെസ് സ്റ്റൈലില്‍ സുന്ദരിയായി സോനം: വില 1.37 ലക്ഷം രൂപ
Reporter
മനോഹരമായ പുഞ്ചിരി കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് ബോളിവുഡ് നടി സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ഫാഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഡിസൈനര്‍ എമിലിയ വിക്‌സ്‌റ്റൈഡിന്റെ കലക്ഷനില്‍ നിന്നുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് സോനം പങ്കുവച്ചത്.

സമ്മര്‍ 2021 കലക്ഷനില്‍ നിന്നുള്ള ഡോണടെല്ല ക്രോപ് ടോപ്പ് ആണിത്. ലെയേര്‍ഡ് ഷോള്‍ഡേഴ്‌സുള്ള സ്ട്രാപ്ലസ് സ്‌റ്റൈലിലാണ് ടോപ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാക്‌സി സ്‌റ്റൈലിലുള്ള ഒല്‍വീന്‍ ലോങ് സ്‌കര്‍ട് ആണ് ടോപ്പിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മനോഹരമായ ഫ്‌ലോറല്‍ പ്രിന്റുകള്‍ ഔട്ട്ഫിറ്റിനെ ആകര്‍ഷകമാക്കുന്നു. വസ്ത്രത്തിന്റെ വില ഏകദേശം 1.37 ലക്ഷം രൂപയാണ്.
 
Other News in this category

 
 




 
Close Window