Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ഐ.പി.എല്‍ കളിക്കാന്‍ പണം ലക്ഷ്യംവച്ചാണ് പോകുന്നത്: അവര്‍ ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ല: ഷെയ്ന്‍ വോണ്‍
Reporter
പണം ലക്ഷ്യംവെച്ച് ഐ.പി.എല്‍ കളിക്കാന്‍ പോകുന്നവര്‍ ദേശിയ ടീമില്‍ കളിക്കാന്‍ യോഗ്യരല്ലെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. വിന്‍ഡിസ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസീസ് ടീമില്‍ നിന്ന് പ്രമുഖ താരങ്ങള്‍ മാറി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വോണിന്‍രെ പ്രതികരണം.

'എനിക്ക് ഈ കളിക്കാരോട് അതൃപ്തിയൊന്നുമില്ല. അവര്‍ക്ക് പണമുണ്ടാക്കണം എന്നാണെങ്കില്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് ദേശിയ ടീമിന് വേണ്ടി കളിക്കണം എന്ന ആഗ്രഹം ഉള്ളപ്പോഴും പണത്തിന് വേണ്ടി ഐ.പി.എല്ലിന് മുന്‍തൂക്കം നല്‍കിയാല്‍ പിന്നെ നിങ്ങള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരല്ല.'



'ക്രിക്കറ്റ് താരം എന്ന നിലയില്‍ നിങ്ങള്‍ സ്വയം മൂല്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെ കളിച്ച് കഴിവ് തെളിയിക്കണം. അതിന് രാജ്യാന്തര ക്രിക്കറ്റ് എന്നൊരു വേദി മാത്രമേയുള്ളു. നിങ്ങള്‍ ആ പണത്തിന് പിന്നാലെ പോയാല്‍ ഏതാനും ടെസ്റ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ നിങ്ങള്‍ എത്ര മികച്ച താരമാണെങ്കില്‍ പോലും മാറ്റി നിര്‍ത്തപ്പെടും. കാരണം അവസരം കാത്ത് വേറെ താരങ്ങള്‍ പുറത്തുണ്ട്.' വോണ്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window