Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ന്യൂസിലന്‍ഡ് താരം കെയ്ല്‍ ജാമിസണെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Reporter
ജാമിന്‍സണ്‍ ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവുമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ മിന്നും പ്രകടനമാണ് ജാമിസണ്‍ കാഴ്ചവെച്ചത്.

'ജാമിസണ്‍ മികച്ചൊരു ബോളറും ന്യൂസീലന്‍ഡിന് നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന നിലയിലേക്കാണ് അവന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള അവന്റെ പ്രകടനം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.'



'സൗത്തി, ബോള്‍ട്ട്, വാഗ്നര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ബോളറാണവന്‍. മറ്റുള്ളവര്‍ സ്ലിപ്പിലേക്ക് പോകുന്ന തരത്തില്‍ പന്തിനെ തിരിക്കുമ്പോള്‍ ശരീരത്തിന്റെ നേര്‍ക്കാണ് അവന്റെ പന്തുകളെത്തുന്നത്. പന്തുകളില്‍ വ്യത്യസ്തത വരുത്തുന്നവനാണവന്‍. ഇന്‍സ്വിംഗര്‍ എറിയാനും മിടുക്കനാണ്. അവന്റെ സ്ഥിരതയാണ് എനിക്ക് ഏറ്റവും ഇഷ്ടം' സച്ചിന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window