Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
കായികം
  Add your Comment comment
ഇന്ത്യയ്ക്കു വേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്
Reporter
അടുത്ത രണ്ട് ലോക കപ്പില്‍ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാര്‍ത്തിക് പറഞ്ഞു.

'എനിക്ക് കായികക്ഷമത ഉള്ളിടത്തോളം കാലം ഈ മത്സരം കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് ലോക കപ്പില്‍ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം. ടി20 ലോക കപ്പില്‍ ഒന്ന് ദുബായിലും രണ്ട് ഓസ്‌ട്രേലിയയിലുമാണ് നടക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയെങ്കിലും ലോക കപ്പിലെ മോശം പ്രകടനം സ്ഥാനം നഷ്ടപ്പെടുത്തി' കാര്‍ത്തിക് പറഞ്ഞു.



'ഞാനിപ്പോഴും കൊല്‍ക്കത്തയ്ക്കായി ഐ.പി.എല്‍ കളിക്കുന്നു. ഇന്ത്യക്ക് കൃത്യമായൊരു മധ്യനിര ബാറ്റ്‌സ്മാനെ ആവശ്യമാണ്. ഹര്‍ദ്ദിക്കും ജഡേജയുമല്ലാതെ മറ്റാരും മധ്യനിര ബാറ്റ്‌സ്മാനായില്ല. ടീമിലുള്ള മറ്റുള്ളവരില്‍ മിക്കവരും ഫ്രാഞ്ചൈസിക്ക് വേണ്ടി ടോപ് ഓഡറില്‍ കളിക്കുന്നവരാണ്' കാര്‍ത്തിക് പറഞ്ഞു.
 
Other News in this category

 
 




 
Close Window