Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
മതം
  Add your Comment comment
ലോക്ഡൗണിലെ മാറ്റങ്ങളില്‍ മക്കളുടെ മനോഭാവം: മാതാപിതാക്കള്‍ക്കായി ഏകദിന ധ്യാനം 17 ന്
ബാബു ജോസഫ്
മഹാമാരിയുടെ ആപത്ഘട്ടത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറിയ ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ കുട്ടികളില്‍ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും , മനോഭാവങ്ങളും , കര്‍ത്താവായ യേശുവില്‍ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാന്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തെ ധ്യാനം ജൂലൈ 17 ന് നടക്കും.

അഭിഷേകാഗ്‌നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് ഫാ . ഷൈജു നടുവത്താനിയില്‍ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവര്‍ ധ്യാനം നയിക്കും .

യുകെ സമയം രാവിലെ 11.മുതല്‍ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകള്‍ ഓസ്‌ട്രേലിയലില്‍ രാത്രി 8 മുതല്‍ 10 വരെയും ഇന്ത്യയില്‍ വൈകിട്ട് 3.30 മുതല്‍ 5.30 വരെയുമാണ് . ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന , അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ടീമും നാളിതുവരെ കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തില്‍ മാറിയ ജീവിത സാഹചര്യങ്ങളില്‍ കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തില്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു .

ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാ പിതാക്കളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

യുകെ .തോമസ് - 07877508926.

ഓസ്‌ട്രേലിയ - സിബി 0061401960133

അയര്‍ലന്‍ഡ് - ഷിബു 00353877740812.

ഓണ്‍ലൈനില്‍ ZOOM പ്ലാറ്റ്‌ഫോമില്‍ 84467012452 എന്ന ഐഡിയില്‍

ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്നതാണ് .
 
Other News in this category

 
 




 
Close Window