Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ഏകദിന റാങ്കിംഗില്‍ ഇനി സ്റ്റെഫാനി വാഴ്ച; മിതാലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി
Reporter
ഐസിസി ഏകദിന ബാറ്റ്‌സ്‌വുമണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

പാകിസ്ഥാന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തിലെ പ്രകടനമാണ് ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ സ്റ്റെഫാനിയെ സഹായിച്ചത്. മത്സരത്തില്‍ പുറത്താകാതെ 105 റണ്‍സും മൂന്ന് വിക്കറ്റും സ്റ്റെഫാനി നേടിയിരുന്നു. പുതുക്കിയ ഐസിസി റാങ്കിംഗ് പ്രകാരം സ്റ്റെഫാനിക്ക് 766 പോയിന്റുണ്ട്. 762 പോയിന്റുമായി മിതാലി രണ്ടാം സ്ഥാനത്ത്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും സ്‌റ്റെഫാനിയാണ് മുന്നില്‍, 435 റേറ്റിംഗ് പോയിന്റ്. ഓസ്‌ട്രേലിയയുടെ എല്ലിസി പെറിയെ സ്‌റ്റെഫാനി പിന്തള്ളി. ഏകദിന ബൗളര്‍മാരില്‍ സീനിയര്‍ പേസര്‍ ജൂലന്‍ ഗോസ്വാമിയും (5) ഓള്‍ റൗണ്ടര്‍മാരില്‍ ദീപ്തി ശര്‍മ്മയും (5) ആദ്യ പത്തിലെ ഇന്ത്യന്‍ പ്രതിനിധികളാണ്. ട്വന്റി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവ പ്രതിഭ ഷഫാലി വര്‍മ്മ പ്രഥമ സ്ഥാനത്ത് തുടര്‍ന്നു. സ്മൃതി മന്ദാനയ്ക്ക് നാലാം സ്ഥാനം.
 
Other News in this category

 
 




 
Close Window