Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
19 മില്യണ്‍ ഫോളോവേഴ്‌സ്: ഓണ്‍ലൈന്‍ താരം രശ്മിക
Reporter
ബോളിവുഡില്‍ സജീമാകുന്നതിന്റെ ഭാഗമായി മുംബൈയില്‍ പുതിയ ആഢംബര വസതിയും സ്വന്തമാക്കിയിരിക്കുന്നു രശ്മിക മന്ദാന. രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ രശ്മിക നായികയായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ മിഷന്‍ മജ്‌നുവായിരിക്കും ആദ്യം പുറത്തിറങ്ങുക.
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള രശ്മികയ്ക്ക് ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ബോളിവുഡിലും നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ പുതിയ സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് രശ്മിക ആ സന്തോഷവാര്‍ത്ത പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 19 മില്യണ്‍ ഫോളോവേഴ്‌സാണ് രശ്മികയ്ക്കുള്ളത്. 19 മില്യണ്‍ ഫോളോവേഴ്‌സ് ആയതോടെയാണ് രശ്മി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി എത്തിയത്.

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ ആണ് രശ്മികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയിലും രശ്മികയാണ് നായിക. ഫഹദ് ഫാസില്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രങ്ങളിലൂടെ സജീവമായ താരം മൊഴിമാറ്റ സിനിമകളിലൂടെ മലയാളികളുടേതടക്കം പ്രിയപ്പെട്ട താരമാണ്. തമിഴിലും സാന്നിധ്യം രേഖപ്പെടുത്തിയ നടി ഇപ്പോള്‍ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ്.
 
Other News in this category

 
 




 
Close Window