Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
മതം
  Add your Comment comment
ത്യാഗത്തിന്റെ ഓര്‍മ പുതുക്കി കേരളത്തിലെ മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
Reporter
പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കി.

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്ന് പെരുന്നാള്‍ ദിന സന്ദേശത്തില്‍ വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് മാതാപിതാക്കളും യുവതി യുവാക്കളും മതമേധാവികളും തീരുമാനിക്കണം. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടില്‍ നിലനില്‍ക്കണം. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്നത് അന്യായം. ഇത് ചോദ്യം ചെയ്യപ്പെടണം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മുസ്ലിം സമുദായത്തിനു വേണ്ടി. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ സൗഹാര്‍ദ്ദം തകര്‍ക്കരുത്. കലാകാരന്‍മാര്‍ സാഹചര്യം മനസിലാക്കി ഇടപെടേണ്ടതുണ്ട്. മത സൗഹാര്‍ദത്തില്‍ ഊന്നിയുളള ആവിഷ്‌കാര സൃഷ്ടികള്‍ ഇനിയും ഉണ്ടാകണമെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.

പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കുക. പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശമാണ് വിശ്വാസികള്‍ക്ക് മത പണ്ഡിതന്‍മാര്‍ നല്‍കുന്നത് കോവിഡിന്റെ ഈ കാലത്ത് പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതെയായിരിക്കും വീടുകളിലെ ആഘോഷം. കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയാകും ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ മുഴങ്ങുക.
 
Other News in this category

 
 




 
Close Window