Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കു ദീപം തെളിഞ്ഞു: ഇന്ത്യയുടെ ദീപശിഖയുമായി മേരികോമും മന്‍പ്രീത് സിങ്ങും
Reporter
ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. ബോക്‌സിം?ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിം?ഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.

ഒളിംപിക്‌സിന്റെ ജന്‍മനാടായ ?ഗ്രീസ് ആണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മാര്‍ച്ച് പാസ്റ്റിന് ശേഷമാണ് ഉദ്ഘാടനചടങ്ങ്.

ചടങ്ങില്‍ ലേസര്‍ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തം എന്നീ കലാരൂപങ്ങള്‍ മാറ്റുകൂട്ടും. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുക.ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നത്.

ഇതില്‍ 119 പേര്‍ അത്ലറ്റുകളാണ്. എന്നാല്‍ 48 പേര്‍ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്‌സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
 
Other News in this category

 
 




 
Close Window