Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
കായികം
  Add your Comment comment
കേഡറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്: ഗുസ്തിയില്‍ ഇന്ത്യയുടെ പ്രിയ മാലിക്കിനു സ്വര്‍ണം
Reporter
ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടമാണ് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയത്. പ്രമുഖര്‍ നേട്ടം ഒളിംപിക്‌സിലാണെന്ന്? തെറ്റിദ്ധരിച്ച അഭിനന്ദനങ്ങള്‍ നേരുകയും ചെയ്?തു.

ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ തന്നെ 43 കിലോ വിഭാഗത്തില്‍ തന്നുവും 46 കിലോ വിഭാഗത്തില്‍ കോമളും സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്?. ഇതേകുറിച്ച് ആരും പരാമര്‍ശിച്ചിട്ടുമില്ല. 73 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ഇന്ത്യന്‍ റെസ്ലര്‍ പ്രിയ മാലിക്. ബെലാറസിന്റെ ക്സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ 73 കിലോഗ്രാം വിഭാഗത്തില്‍ കിരീടം നേടിയത്.
 
Other News in this category

 
 




 
Close Window