Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മീരയുടെ ഒളിംപിക്‌സ് കമ്മല്‍ ഫാഷന്‍ ട്രെന്‍ഡ്
Reporter
ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേട്ടത്തിനിടെ മീരാബായിയുടെ കാതില്‍ തിളങ്ങിയ 'ഒളിംപിക്' കമ്മലിന് ഒരു അമ്മയുടെ ത്യാഗത്തിന്റെ കഥ പറയാനുണ്ട്. ഒളിംപിക് വളയങ്ങളുടെ മാതൃകയിലുള്ള സ്വര്‍ണക്കമ്മല്‍ അമ്മ ഓങ്ബി ടോംബി ലെയ്മ 5 വര്‍ഷം മുന്‍പ് മീരയ്ക്കു സമ്മാനിച്ചതാണ്. തന്റെ സ്വര്‍ണമല്ലാം വിറ്റു ലഭിച്ച പണം കൊണ്ടാണ് ടോംബി ഈ കമ്മല്‍ വാങ്ങി മകള്‍ക്കു നല്‍കിയത്.
വിജയത്തിന്റെ വക്കില്‍നിന്ന് തോല്‍വിയിലേക്ക്; നിരാശപ്പെടുത്തി സാനിയ സഖ്യം പുറത്ത് റിയോ ഒളിംപിക്‌സിനായി യാത്ര തിരിക്കും മുന്‍പാണ് അമ്മ മീരയുടെ കാതില്‍ കമ്മല്‍ അണിയിച്ചത്. 'ഒളിംപിക്‌സ്' കമ്മല്‍ മകള്‍ക്കു ഭാഗ്യം കൊണ്ടുവരുമെന്ന അമ്മയുടെ വിശ്വാസം കഴിഞ്ഞ തവണ തെറ്റി. പക്ഷേ കൃത്യം 5 വര്‍ഷത്തിനിപ്പുറം അതേ കമ്മലണിഞ്ഞു മീരാബായ് അമ്മയുടെ പ്രതീക്ഷ കാത്തു. അമ്മയുടെ സ്വര്‍ണ ത്യാഗത്തിനുള്ള പ്രതിഫലമായി മകളുടെ വെള്ളി സമര്‍പ്പണം!
 
Other News in this category

 
 




 
Close Window