Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
സ്വന്തം ടീമിന്റെ തോല്‍വി: ട്രോളന്‍മാരുടെ ഇഷ്ടമായി മാറിയ ഈ ചിത്രം ഹോങ്കോങ്ങിലെ മീം മ്യൂസിയത്തില്‍
Reporter
സ്വന്തം ടീമിന്റെ തോല്‍വിയില്‍ നിരാശനായി ഇടുപ്പില്‍ കൈകൊടുത്തു നില്‍ക്കുന്ന പാക് ആരാധകന്റെ ഫോട്ടോ ആരും എളുപ്പം മറക്കില്ല. ട്രോളന്‍മാരുടെ ഇഷ്ട മീമായി മാറിയ ഈ ചിത്രം ഹോങ്കോങ്ങിലെ മീം മ്യൂസിയത്തില്‍ ഇടംനേടിയെടുത്തു. ഗാലറിയില്‍ പിറവികൊണ്ട ഫോട്ടോയിലുള്ള ക്രിക്കറ്റ് ആരാധകനായ സരിം അക്തര്‍ തന്നെയാണ് ഈ വാര്‍ത്ത പങ്കുവച്ചത്.

2019 ലോകകപ്പിലെ ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിനിടെയാണ് സരിം അക്തറിന്റെ വിഖ്യാത ഭാവം ക്യാമറകള്‍ ഒപ്പിയെടുത്തത്. പാകിസ്ഥാന്‍ ടീമിന്റെ പരാജയത്തെ തുടര്‍ന്ന് നിരാശയും ദേഷ്യവും കലര്‍ന്ന മുഖത്തോടെ ഇടുപ്പില്‍ കൈകൊടുത്തു നില്‍ക്കുന്ന സരിമിന്റെ ഫോട്ടോ പിന്നീട് കായികലോകം ഏറ്റെടുത്തു.

'ഇവന്‍മാരെക്കൊണ്ടു തോറ്റു' എന്നു പാക് ടീമിനോട് പറയാതെ പറയുകയായിരുന്നു സരിം ആ നില്‍പ്പിലൂടെ. പിന്നീട് ട്രോള്‍ ഗ്രൂപ്പുകളില്‍ ഈ ചിത്രം മീം ആയി പ്രചരിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് പാക് ടീമിനെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി പിസിബിയും സരിം അക്തറിന്റെ ചിത്രം ഉപയോഗിച്ചിരുന്നു.
 
Other News in this category

 
 




 
Close Window