Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പുതുതായി ഫീല്‍ഡില്‍ എത്തുന്ന മോഡലുകളെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുന്നു: രണ്ടു നടികള്‍ അറസ്റ്റില്‍
Reporter
വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളില്‍നിന്നാണ് ബിധനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
'ജോലിയില്ലാതെ' കുന്ദ്ര വീട്ടില്‍, ശില്‍പയ്ക്ക് കോടികളുടെ വില്ല; ആ പണം നീലച്ചിത്രം വഴി! ഒടിടി പ്ലാറ്റ്ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത 'നാന്‍സി ഭാഭി' എന്നാണ് അറിയപ്പെടുന്നത്. ബാലിഗഞ്ചിലെ ഒരു സ്റ്റുഡിയോയില്‍ നഗ്‌ന വിഡിയോയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയെന്ന് ഒരു മോഡലിന്റെ പരാതിയില്‍ പറയുന്നു. ന്യൂ ടൗണ്‍ ഹോട്ടലില്‍ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായതായി രണ്ടാമത്തെയാള്‍ പരാതിപ്പെട്ടു.

വിഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവര്‍ മറ്റേതെങ്കിലും പോണ്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗര്‍ കമ്മിഷണര്‍ അറിയിച്ചു. ഇവര്‍ക്ക് നീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ബരാസാത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ന്യൂ ടൗണ്‍, സാള്‍ട്ട് ലേക് എന്നിവിടങ്ങളില്‍ പോണ്‍ റാക്കറ്റുമായി ബന്ധപ്പെട്ട് ബിധനഗര്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരു ഫൊട്ടോഗ്രാഫറെയും മേക്കപ് ആര്‍ട്ടിസ്റ്റിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു.
 
Other News in this category

 
 




 
Close Window