Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മെസി ക്ലബ് വിട്ടതു കൊണ്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് നഷ്ടം 137 മില്യണ്‍ യൂറോ
Reporter
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവെയ്ക്കുന്നത് വന്‍ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെസി ക്ലബ്ബ് വിട്ടതോടെ ബാഴ്സയ്ക്ക് സംഭവിച്ച നഷ്ടവും ഇത്തരത്തില്‍ ഞെട്ടിക്കുന്നതാണ്.

ബാഴ്‌സയുടെ ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ മെസി ക്ലബ് വിട്ടതു കൊണ്ട് 137 മില്യണ്‍ യൂറോയുടെ ഇടിവാണ് ക്ലബിനുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 77 മില്യണ്‍ യൂറോ കൊമേഴ്‌സ്യല്‍ റെവന്യൂ മാത്രമാണ്. ഇതിനു പുറമെ 17 മില്യണ്‍ യൂറോ മാച്ച് റെവന്യൂ, 43 മില്യണ്‍ യൂറോ ജേഴ്‌സി വില്‍പ്പന, എന്നിവയിലൂടെ ബാഴ്‌സക്ക് നഷ്ടമാകും.

2018 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ ബ്രാന്‍ഡ് മൂല്യം 19 ശതമാനമാണ് ഇടിഞ്ഞത്. ബാഴ്സയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ 11 ശതമാനം ഇടിവ് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
 
Other News in this category

 
 




 
Close Window