Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
പര്‍പ്പിള്‍ ലെഹങ്കയില്‍ തിളങ്ങി എലീന പടിക്കല്‍
Reporter
മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രവുമായി അവതാരക എലീന പടിക്കല്‍. പര്‍പ്പിള്‍ ലെഹങ്കയാണ് താരത്തിന്റെ വേഷം. ഈ ലെഹങ്കയണിഞ്ഞ് 'പരം സുന്ദരി' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

താന്‍സ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈന്‍ ചെയ്തത്. പര്‍പ്പിള്‍ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകര്‍ഷകമാക്കുന്നു. സ്‌റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്‌സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്. മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു.

അലീന ജോസഫ് ആണ് മേക്കപ്. സഫ്വാനയാണ് മൈലാഞ്ചി അണിയിച്ചത്. പേഴ്‌സനല്‍ സ്‌റ്റൈലിസ്റ്റ് നിതിന്‍ സുരേഷ് ആണ് താരത്തെ ഒരുക്കിയത്. ഓഗസ്റ്റ് 30ന് ആണ് എലീനയും രോഹിത് പ്രദീപും വിവാഹിതരാകുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് ചടങ്ങുകള്‍.
 
Other News in this category

 
 




 
Close Window