Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സി. എസ്. എസ്. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി
ഫാ.ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്റേഡ് ഏജന്‍സിയുടെ (സി. എസ്. എസ്. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റെണി, പോള്‍ ആന്റെണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നി വരെ നിയമിക്കുകയുണ്ടായി.

സഭയുടെ ദൗത്യ നിര്‍വഹണത്തില്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടി കള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നെ കാര്യങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2018 നവംബറിലാണ് സേഫ്ഗാര്‍ഡിംഗ് കമ്മീഷന്‍ സ്ഥാപിച്ചത്.

ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായി ചുമതല ഏറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10:30 മണിക്കു കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ് കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാര്‍ക്കിയുടെ സേഫ്ഗാര്‍ഡിംഗ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ രൂപതയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

www.eparchyofgreatbritain. org
 
Other News in this category

 
 




 
Close Window