Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
വേദിയിലൂടെ സിനിമയില്‍ എത്തിയ ഷംന പുതിയ പ്രതിഭകളുടെ കവിളത്തു കടിച്ച് പ്രോത്സാഹിപ്പിച്ചു; വിമര്‍ശനം
Reporter
തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. നര്‍ത്തകിയെന്ന നിലയിലും നടിയെന്ന നിലയിലും താരത്തിന് തെലുങ്കുനാട്ടില്‍ നിരവധി ആരാധകരുമുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ ഇപ്പോഴിതാ കടുത്ത വിമര്‍ശനം ഉയരുകയാണ്.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു.

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. വിമര്‍ശനത്തിന്റെ പേരില്‍ ഷംനയെ പരിധിവിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window