Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഒരു കൈ മുഴുവനും കാണിച്ച് മറുകൈ മറയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്
Reporter
ഏത് സ്‌റ്റൈലും ഫാഷന്‍ ട്രെന്‍ഡും ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുക ഏറെക്കുറെ ബോളിവുഡ് താരങ്ങളിലൂടെയാണ്. സിനിമയിലോ പൊതുചടങ്ങുകളിലോ അവരുപയോഗിക്കുന്ന വസ്ത്രങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടാറുമുണ്ട്. പുതിയ കാലത്ത് ബോളിവുഡ് താരങ്ങള്‍ ബ്രാന്‍ഡിങ്ങിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വളരെ വേഗമാണ് അവരിലൂടെ പുതുപുത്തന്‍ ഫാഷന്‍ രീതികള്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും പ്രചാരം നേടുന്നത്.

ഇപ്പോഴിതാ, വണ്‍ ഷോള്‍ഡര്‍ ഡ്രസ് എന്ന ഫാഷനും ബോളിവുഡില്‍ നിന്നെത്തി ഇന്ത്യയൊട്ടുക്ക് തരംഗമാകുന്നു. ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണാണ് ഈ സ്‌റ്റൈലിനെ ജനപ്രിയമാക്കിയത്. വണ്‍ ഷോള്‍ഡര്‍ ഡ്രസ് ധരിച്ചുള്ള ദീപികയുടെ ചിത്രങ്ങള്‍ വൈറലായതോടെ മറ്റു ബോളിവുഡ് നടിമാരുള്‍പ്പടെ ഈ മോഡലിലുള്ള ഡ്രസ് ധരിച്ചുള്ള തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
 
Other News in this category

 
 




 
Close Window