Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ നല്‍കുവാനുള്ള അവസാനദിവസം ഞായറാഴ്ച
ഫാ. ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 ഞായറാഴ്ച സമാപിക്കും. മത്സരത്തിലെ പങ്കാളിത്തംകൊണ്ട് വലിയ ശ്രദ്ധനേടിയ മത്സരമായിരുന്നു ഒന്നാം വര്‍ഷത്തിലെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍.

രണ്ടായിരത്തില്പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചത് . കുട്ടികളെ ബൈബിള്‍ വായിക്കുകയും അതുവഴി ബൈബിള്‍ കൂടുതലായി പഠിക്കുകയും ചെയ്യുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ടാണ് ഈ വര്‍ഷവും മത്സരങ്ങള്‍ നടത്തുക. രൂപത വിശ്വാസപരിശീലനക്ലാസ്സുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഈ മത്സരം മുന്‍ വര്‍ഷത്തേതുപോലെതന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക.

ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും സുവാറ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും. മുതിര്‍ന്നവരുടെ മത്സരത്തില്‍ മലയാളത്തിലും ഉത്തരങ്ങള്‍ ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് . മത്സരങ്ങള്‍ ഒക്ടോബര്‍ ഇരുപത്തിമൂന്നിന് തുടങ്ങും.സെമി ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ ഇരുപതാംതീയതി നടത്തി ഫൈനല്‍ മത്സരം ഡിസംബര്‍ പതിനൊന്നാം തിയതി ലൈവ് ആയി നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളായി നടത്തി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അമ്പതുശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിന് യോഗ്യതനേടും .

സെമി ഫൈനല്‍ മത്സരത്തില്‍ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അഞ്ച് മത്സരാര്‍ത്ഥികള്‍ ഫൈനലിലേക്ക് യോഗ്യത നേടും . മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് സര്ടിഫിക്കറ്റും ക്യാഷ് പ്രൈസും . മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . http://smegbbiblekalotsavam.com/
 
Other News in this category

 
 




 
Close Window