Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്‌സംഗവും ദീപാവലി ആഘോഷങ്ങളും
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും പ്രതിമാസ സത്‌സംഗവും ഈ ഒക്ടോബര്‍ 30 നു നടക്കും. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെയുള്ള പല ഐതിഹ്യങ്ങളും ദീപാവലിക്കുണ്ടെങ്കിലും പ്രാദേശിക ഭേദമനുസരിച് ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടെങ്കിലും, ദീപ കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയാണ് ദീപാവലിയെ ദേശഐതിഹ്യ ഭേദങ്ങളില്ലാതെ ഒരുമിപ്പിക്കുന്നത്.

വൈകിട്ട് യുകെ സമയം 6 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ഭജന, LHA കുട്ടികളുടെ നൃത്തസന്ധ്യ, നൃത്തത്തിലും കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയിലും പ്രാവീണ്യം നേടിയിട്ടുള്ള അനുഗ്രഹീത കലാകാരന്‍ വിനീത് പിള്ളയുടെ നൃത്താര്‍ച്ചന, ദീപാവലിയോടനുബന്ധിച്ചുള്ള ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിവിധ ആഘോഷ പരിപാടികളാണ് ഈ വര്ഷം ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU


For further details kindly contact Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536? or Diana Anilkumar: ?07414553601.

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org
 
Other News in this category

 
 




 
Close Window