Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
കായികം
  Add your Comment comment
ഇതാണ് കേരള വനിത ലീഗിന്റെ 2021-22-ലെ ഔദ്യോഗിക ലോഗോ
Reporter
സ്‌കോര്‍ലൈന്‍ കേരള വനിത ലീഗിന്റെ 2021-22-ലെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരവും, കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ചുമായ എംഎം. ജേക്കബാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. 23-മാത് വനിത അന്തര്‍ - ജില്ല മത്സരങ്ങളുടെ ഫൈനലിനു ശേഷം നടന്ന ചടങ്ങിലായിരുന്നു ലോഗോ പുറത്തിറക്കിയത്.

കേരള വനിത ലീഗ് 7-വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുമ്പോള്‍ 6-ടീമുകള്‍ പങ്കെടുക്കും. 120-ലധികം പെണ്‍കുട്ടികള്‍ 30-ലീഗ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് ഔദ്യോഗിക വിവരം.

ഫുട്‌ബോള്‍ കളിക്കുന്ന പെണ്‍കുട്ടിക്ക് ചിറകുകളിലേറി പറക്കുന്നതായി ചിത്രീകരിയ്ക്കുന്നതാണ് ലോഗോ. ഫുട്‌ബോള്‍ കളിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ തങ്ങളുടെ സ്പനങ്ങളും, പ്രതീക്ഷകളും സാക്ഷാത്ക്കരിക്കുന്നതിനെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window