പ്രഫഷനല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടവുമായി മുന്‍ ഇംഗ്ലിഷ് വിക്കറ്റ് കീപ്പര്‍ സാറ ടെയ്ലര്. അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ അബുദാബി ടീമിന്റെ സഹപരിശീലകയായാണു സാറയെ നിയമിച്ചത്. 10 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 90 ട്വന്റി20യിലും കളിച്ച സാറ എക്കാലത്തെയും മികച്ച ഇംഗ്ലണ്ട് വനിതാ താരങ്ങളില്‍ ഒരാളാണ്. |