Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഫാഷന്‍
  Add your Comment comment
സാരി ധരിച്ച പുരുഷന്മാര്‍ നഗരത്തില്‍: ട്രെന്‍ഡുകള്‍ മാറുമ്പോള്‍ ഇങ്ങനെയും
Reporter
ഫാഷന്റെ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ സാരി ധരിച്ച് യുവാവിന്റെ ഫോട്ടോഷൂട്ട്. കൊല്‍ക്കത്ത സ്വദേശി പുഷ്പക സെന്‍ ആണു വ്യത്യസ്തമായ ലുക്കില്‍ തെരുവിലെത്തിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
കറുപ്പ് സാരി, അതിനു മുകളിലായി ഒരു കോട്ട് എന്നിവയാണ് പുഷ്പക് ധരിച്ചത്. ചുവന്ന വട്ടപ്പൊട്ട്, കറുപ്പ് സണ്‍ ഗ്ലാസ്, ഹാന്‍ഡ് ബാഗ്, കുട, ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ എന്നിവയും ചേരുന്നതായിരുന്നു പുഷ്പകിന്റെ ലുക്ക്.
മിലാനില്‍ ഫാഷന്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് 26 കാരനായ പുഷ്പക്. സാരിയിലുള്ള ഇയാളുടെ ഫോട്ടോഷൂട്ട് മുന്‍പും വൈറലായിട്ടുണ്ട്. ബംഗാളി സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് സാരി ധരിക്കുന്നത്. കോളജിലേക്ക് താന്‍ സാരി ധരിച്ച് പോകാറുണ്ട് എന്നും പുഷ്പക് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
 
Other News in this category

 
 




 
Close Window