Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ഫാഷന്‍
  Add your Comment comment
അച്ഛന്റെ മൃതദേഹ സംസ്‌കാരത്തിന് ഫോട്ടോ ഷൂട്ട് നടത്തി സങ്കടം പങ്കുവച്ച മോഡല്‍!
Reporter
അച്ഛന്റെ ശവസംസ്‌കാരത്തിനിടെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് വിമര്‍ശനം. ഫ്‌ലോറിഡ സ്വദേശിനി ജെയ്ന്‍ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്. റാംപിലേതു പോലെയായിരുന്നു ജെയ്‌നിന്റെ നില്‍പ്പും വേഷവും. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു വിമര്‍ശനം ഉയര്‍ന്നത്.

''ചിത്രശലഭം പറന്നകന്നു. നിത്യശാന്തി നേരുന്നു അച്ഛാ, നിങ്ങളായിരുന്നു എന്റെ ആത്മാര്‍ഥ സുഹൃത്ത്. നന്നായി ജീവിച്ച ഒരു ജീവിതം'' - ശവപ്പെട്ടിക്ക് മുമ്പില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നത് ഉള്‍പ്പടെയുള്ള എട്ടു ചിത്രങ്ങള്‍ക്കൊപ്പം ജെയ്ന്‍ കുറിച്ചു. ബ്ലാക് ബ്ലേസറായിരുന്നു വേഷം.
അച്ഛന്‍ മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ല. ഈയൊരു സാഹചര്യത്തിലും സ്‌റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്‌കാരം നഷ്ടമായി.... എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഇതോടെ ജെയ്ന്‍ ചിത്രങ്ങള്‍ നീക്കി. എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായ പ്രചരിച്ചു.
''മോശം പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന്‍ പൂര്‍ണമായും എനിക്ക് പിന്തുണ നല്‍കുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയില്‍ കൈകാര്യം ചെയ്യുന്നു. അച്ഛന്‍ ഒപ്പം ഉണ്ടായിരുന്നപ്പോഴുള്ള ആഘോഷ നിമിഷങ്ങളില്‍ ഒന്നു പോലെയാണ് ഞാന്‍ അതിനെ കണ്ടത്''- ജെയ്ന്‍ എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചു.
ജെയ്ന്‍ ചെയ്തത് തെറ്റാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതു ശരിയല്ല എന്നാണ് ചിലരുടെ അഭിപ്രായം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്യട്ടേ എന്നും എല്ലാവരും ഒരുപോലെ ആയിരിക്കില്ല എന്ന വാദവുമായി ജെയ്‌നിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഒക്ടോബര്‍ 11ന് ആയിരുന്നു ജെയ്‌നിന്റെ പിതാവിന്റെ മരണം. 56 വയസ്സായിരുന്നു.
 
Other News in this category

 
 




 
Close Window