Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
ഈസ്റ്റ് ഹാം സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍ നവംബര്‍ 20ന് ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുനാള്‍
Reporter
ഈസ്റ്റ്‌ ഹാമിലെ സെന്റ് മൈക്കല്‍സ് ദേവാലയത്തില്‍വെച്ച് നവംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 2.30 ന് ഈ വര്‍ഷത്തെ ക്രിസ്തു രാജത്വ തിരുനാള്‍ ആഘോഷ പൂര്‍വ്വം നടത്തപ്പെടും.
തെക്കേ ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയം. ഈശ്വര വിശ്വാസത്തിന്റെ തീവ്രഭാവങ്ങള്‍ സ്പന്ദിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് വെട്ടുകാട് ക്രിസ്തുരാജ സന്നിധി.

കരുണാമയനായ ക്രിസ്തുരാജന്റെ സവിധത്തിലേക്ക് കടന്നുവരുന്ന നാനാജാതി മതസ്ഥരുടെ വിശ്വാസ പ്രഘോഷണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്, കാരണം ഇവിടത്തെ മണല്‍തരികള്‍ക്കും, കടലിലെ ഓളങ്ങള്‍ക്കും, കാറ്റിന്റെ തലോടലിനും സൗഖ്യത്തിന്റ സ്പര്‍ശനവും സുഗന്ധവുമാണുള്ളത്. ആ സൗഖ്യ സ്പര്‍ശനമേല്‍ക്കുവാന്‍ എല്ലാ ദിവസവും പ്രത്യേകിച്ച് വെള്ളിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും കടന്നുവരുന്ന തീര്‍ത്ഥാടക പ്രവാഹം ഇതിനു തെളിവാണ്.

ജാതി മത ഭേദമന്യേ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്വാസവും, ആശ്രയവും, അഭയവും നല്‍കുന്ന തിരുസന്നിധിയാണിത്. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിവ്യ ബലിയില്‍ പെങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

തിരുന്നാളിന് ഒരുക്കമായി നവംബര്‍ 12 മുതല്‍ 19 വരെ എല്ലാദിവസവും രാത്രി 8.30 ന് വൈദീകരുടെ നേതൃത്വത്തില്‍ zoom ലൂടെ പാദപൂജ ഉണ്ടായിരിക്കുന്നതാണ്.

Meeting ID : 495 831 3397
Passcode : Holyspirit
 
Other News in this category

 
 




 
Close Window