Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ജയം ആഘോഷിക്കുമ്പോള്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ച് നാണക്കേടിന്റെ മാതൃകയായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍
Reporter
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയ ടി20 ലോകകപ്പ് ചാമ്പ്യന്മാര്‍ ആയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യത്തെ കിരീടനേട്ടം കൂടിയായിരുന്നു ഇന്നലത്തേത്. ലോകകപ്പില്‍ ചെറിയ ശതമാനം വിജയസാധ്യതയുമായി എത്തിയ അവര്‍ ഓരോ മത്സരം കഴിയുന്തോറും കൂടുതല്‍ മികവേറിയ സംഘമായി മാറുകയായിരുന്നു.

അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ നേടിയ പെരുമയുണ്ടെങ്കിലും പേരിനൊരു ടി20 ലോകകപ്പ് കിരീടം പോലുമില്ല എന്ന ചീത്തപ്പേര് കൂടി ഓസ്ട്രേലിയയ്ക്ക് ഇനാളത്തെ കിരീടനേട്ടത്തോടെ മായ്ക്കാന്‍ കഴിഞ്ഞു. ടി20 ലോകകപ്പ് കിരീടം നേടിയ ആദ്യ ഓസ്ട്രേലിയന്‍ ടീം എന്ന ഖ്യാതി നേടിയ ഫിഞ്ചും സംഘവും കിരീടനേട്ടം അക്ഷരാര്‍ത്ഥത്തില്‍ വന്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.

കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്നാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) (ICC) ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും മാര്‍ക്കസ് സ്റ്റോയ്നിസും (Marcus Stoinis) വിജയാഘോഷത്തിനിടയില്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാണാന്‍ കഴിയുക.
 
Other News in this category

 
 




 
Close Window