Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മിറര്‍ വര്‍ക്കില്‍ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളാണ് പുതിയ ട്രെന്‍ഡ്
Reporter
പേര്‍ഷ്യന്‍ സ്വാധീനത്താലാണ് തുണികളിലെ മിറര്‍ വര്‍ക്ക് ഇന്ത്യയില്‍ എത്തിയത്. പല രൂപത്തിലും ഭാവത്തിലും പല കാലഘട്ടങ്ങള്‍ കടന്നാണ് ഇത് ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. നൈറ്റ് പാര്‍ട്ടികളില്‍ തിളങ്ങാന്‍ മിറര്‍ വര്‍ക്കുകളോടു കൂടിയ കോസ്റ്റ്യൂമുകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മിററില്‍ വെളിച്ചം തട്ടി പ്രകാശിക്കുമ്പോഴുള്ള തിളക്കമാണ് മിറര്‍ വര്‍ക്കിന്റെ ആകര്‍ഷണം.

ഇപ്പോഴിതാ, പുതിയ മിറര്‍ വര്‍ക്ക് കളക്ഷനുമായി എത്തിയിരിക്കുകയാണ് മുന്‍നിര ഇന്ത്യന്‍ ഡിസൈനര്‍മാര്‍. മനീഷ് മല്‍ഹോത്ര, തരുണ്‍ താഹില്യാനി എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയനടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തുമുണ്ട്. പൂര്‍ണിമയുടെ കളക്ഷനില്‍ മെറൂണ്‍ നിറത്തിന്റെ കോമ്പിനേഷന്‍ ആയാണ് മിറര്‍ ഉപയോഗിച്ചിരിക്കുന്നത്. വിവിധ ആകൃതിയിലും വലുപ്പത്തിലും സില്‍വര്‍ നൂലുകൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്ന മിറര്‍ വര്‍ക്ക് ബ്ലൗസ് ഒരു സ്‌റ്റൈല്‍ സ്റ്റെയിറ്റ്‌മെന്റാണ്. ഈ കോസ്റ്റ്യൂമിനൊപ്പം അധികം ആഭരണങ്ങള്‍ ധരിക്കേണ്ട ആവിശ്യമില്ല.
 
Other News in this category

 
 




 
Close Window