ദീപിക പദുകോണ്‍ തന്റെ ഏറ്റവും പുതിയ ചിത്രം '83' ന്റെ പ്രമോഷനെത്തിയത് ഡ്രമാറ്റിക് പിങ്ക് ഗൗണില്‍. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച ദീപിക ആരാധകരുടെ മനം കവര്‍ന്നു. ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ ഡ്രമാറ്റിക് സ്ലീവുകളുമായി ഡിസ്നി പ്രിന്‍സസ് ലുക്കിലായിരുന്നു താരം. മിനിമല്‍ മേക്കപ്പാണ് ദീപിക തിരഞ്ഞെടുത്തത്.
രണ്‍വീര്‍ സിങ്, കപില്‍ദേവ്, ഭാര്യ റോമി ദേവ്, സിനിമയുടെ സംവിധായകന് കബീര്‍ ഖാന് എന്നിവര്‍ക്കൊപ്പം ജിദ്ദയില്‍ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റിലാണ് എലഗന്റ് ലുക്കില്‍ ദീപികയെത്തിയത്. '83'ന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ് കപില്‍ ദേവിന്റെ വേഷത്തിലും, ഭാര്യ റോമി ദേവിന്റെ വേഷത്തില്‍ ദീപികയും എത്തുന്നു. |