Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ലോകസുന്ദരിയെ നേരില്‍ കാണാനെത്തി ശശിതരൂര്‍
Reporter
21 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തേക്ക് വിശ്വസുന്ദരി പട്ടം കൊണ്ടുവന്ന ഹര്‍നാസ് സന്ധുവിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ശശി തരൂര്‍. ഇന്ത്യയുടെ അഭിമാനമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഹര്‍നാസിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

''വിജയച്ച് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയ വിശ്വസുന്ദരി ഹര്‍നാസ് സന്ധുവിനെ നേരിട്ടുകണ്ട് അഭിനന്ദിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പുതുവത്സര അവധിയ്ക്ക് ഇന്ത്യയില്‍ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് അവര്‍. ഹര്‍നാസിനെ സ്വാഗതം ചെയ്യുന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. മത്സരവേദിയിലേത് പോലെ പക്വതയും ആകര്‍ഷണീയതയും ഉള്ള വ്യക്തിയാണ് അവര്‍.''- തരൂര്‍ കുറിച്ചു.

ശരി തരൂരിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഹൃദ്യമായ വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും ഹര്‍നാസ് പറഞ്ഞു. പഞ്ചാബ് സ്വദേശിനിയാണ് 21 വയസ്സുകാരിയായ ഹര്‍നാസ്. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ലാറ ദത്തയും സുസ്മിത സെന്നുമാണ് മുന്‍പ് മിസ് യൂണിവേഴ്സ് നേടിയ ഇന്ത്യന്‍ സുന്ദരികള്‍.
 
Other News in this category

 
 




 
Close Window