Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഉടുതുണിയില്‍ വെള്ളിത്തിളക്കം: സില്‍വര്‍ ഫാഷന്‍ തരംഗം
Reporter
വെള്ളിനിറമുള്ള, തിളങ്ങുന്ന ഒരു കുപ്പായം ധരിച്ചു പാര്‍ട്ടികള്‍ക്കോ, ജോലിയിടത്തിലേക്കോ പോയാലോ...അത്രയും വേണോ ? കുറച്ചു കാലം മുന്‍പു വരെയൊക്കെ ഈ സംശയം ചിലപ്പോള്‍ ഫാഷന്‍ പ്രോമികള്‍ക്കുമുണ്ടായിരുന്നു. പഴയകാല സിനിമകളിലെ ബ്രേക്ക് ഡാന്‍സുകാരോ, റോക്ക് പാട്ടുകാരോ വേദികളില്‍ നിറഞ്ഞിരുന്നത് വെള്ളിയും സ്വര്‍ണവും കളറുകളിലുള്ള ഇത്തരം കോസ്റ്റ്യൂമുകളുമണിഞ്ഞായിരുന്നുവെന്നതും, അത്രയും വേണോ ? എന്ന സംശയത്തിന് ഒരു കാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഗതികള്‍ മാറി. വെള്ളിക്കളറിലുള്ള 'സില്‍വര്‍ മാച്ചിങ് ഔട്ട്ഫിറ്റ്' ഫാഷന്‍ ലോകത്ത് ട്രെന്‍ഡിങ്ങാണ്. താരങ്ങളും മോഡലുകളും സാധാരണക്കാരുമൊക്കെ ഇത്തരത്തിലുള്ള സ്‌റ്റൈലിഷ് ഡ്രസുകളില്‍ തിളങ്ങുന്നത് പാര്‍ട്ടികളിലും പൊതുചടങ്ങുകളിലും പതിവാണ്. ബോളിവുഡ് താരങ്ങളുടെ ഇത്തരം ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലായതോടെയാണ് ഫാഷന്‍ ലോകം പുതിയ നീക്കത്തെ ഉറ്റുനോക്കാന്‍ തുടങ്ങിയത്. കാഷ്വല്‍ വെയറുകളായി അത്ര കംഫര്‍ട്ടാകില്ലെന്നാണ് പൊതു അഭിപ്രായമെങ്കിലും ഓഫീസുകളിലും മറ്റും ഇത്തരം കോസ്റ്റ്യൂമുകള്‍ ധരിച്ച് ധാരാളം ആളുകള്‍ എത്തുന്നതും മറക്കാവുന്നതല്ല.
 
Other News in this category

 
 




 
Close Window