Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്‍ പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ എന്നുമുണ്ട് പട്യാല സ്യൂട്ടുകള്‍
Reporter
ഫാഷന്‍ ട്രെന്‍ഡുകള്‍ എത്ര പുതിയതു വന്നാലും. ഇഷ്ടങ്ങളും അഭിരുചികളും മാറിമറിഞ്ഞാലും ചില പ്രത്യേക വസ്ത്രങ്ങളോട് നമുക്ക് അന്നും ഇന്നും ഒരു പ്രിയമുണ്ടാകും. ലോകോത്തര ഫാഷന്‍ വിസ്മയങ്ങളില്‍ ഇന്ത്യയുടെ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള പട്യാലയിലെ പട്യാല സ്യൂട്ടുകള്‍ എന്നും ഫാഷന്‍ പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ടാകും.

കണ്ണഞ്ചിപ്പിക്കുന്ന പട്യാല സ്യൂട്ടുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മനസിലേക്കെത്തുന്നത് 'ജബ് വീമെറ്റില്‍' പഞ്ചാബി പെണ്ണായി നിറഞ്ഞു നിന്ന കരീനയുടെ മുഖം കൂടിയാണ്. ഫ്യൂഷിയ കുര്‍ത്ത ഗ്രീന്‍ ബോട്ടം അണിഞ്ഞെത്തിയ കരീന പട്യാലയോടുള്ള പ്രിയം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. ഫാഷനില്‍ പുതുമകള്‍ തേടുന്നവര്‍ക്ക് പട്യാല സ്യൂട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നാണ് ഫാഷന്‍ വിദഗ്ധരുടെ അഭിപ്രായം. കാലം മാറുന്തോറും തിരിച്ചെത്തുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം പട്യാലയും ഇടം പിടിച്ചത് ഈ പ്രത്യേകതകള്‍ കൊണ്ടു കൂടിയാണ്. മനംകവരുന്ന പട്യാല കലക്ഷനുകളില്‍ ചിലത് ഇതാ...
 
Other News in this category

 
 




 
Close Window