Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.1121 INR
ukmalayalampathram.com
Tue 17th Mar 2026
 
 
കായികം
  Add your Comment comment
ഐപിഎല്‍: രണ്ട് ഇന്ത്യന്‍ താരങ്ങളുടെ 11 കോടിയില്‍ നിന്ന് ഒന്നര കോടിയായി
Reporter
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തില്‍ സ്വദേശി, വിദേശി താരങ്ങള്‍ പണം വാരുന്നതിനിടെ, ശ്രദ്ധ നേടി രണ്ട് ഇന്ത്യന്‍ താരങ്ങളുടെ 'തിരിച്ചിറക്കം'. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ കൊയ്ത് ഞെട്ടിച്ച രണ്ടു താരങ്ങളാണ് ഇത്തവണ അതിന്റെ ഏഴയലത്തു പോലുമെത്താതെ പിന്നാക്കം പോയത്. കഴിഞ്ഞ വര്‍ഷം 9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമാണ് അതില്‍ ഒന്നാമന്‍. രണ്ടാമന്‍, ഇത്തവണ 1.40 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ ജയ്‌ദേവ് ഉനദ്കടും.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്ത ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതത്തിന്റെ 'വീഴ്ച'യാണ് കൂട്ടത്തില്‍ കൂടുതല്‍ കഠിനം. കഴിഞ്ഞ വര്‍ഷം താരലേലത്തില്‍ 9.25 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ഗൗതത്തെ ചെന്നൈ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി കളിക്കാത്ത താരങ്ങളില്‍, ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡ് ഇന്നലെ വരെ ഗൗതത്തിന്റെ പേരിലായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുമായെത്തി 10 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ആവേശ് ഖാനാണ് ഇന്നലെ ഗൗതത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.
 
Other News in this category

 
 




 
Close Window