Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
മതം
  Add your Comment comment
പതിനഞ്ചാമത് ആറ്റുകാല്‍ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍
Reporter
ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി 17 നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ വീണ്ടും അവസരമൊരുക്കി ബ്രിട്ടീഷ് ഏഷ്യന്‍ വിമയുന്‍സ് നെറ്റ് വര്‍ക്ക്. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യസാംസ്‌കാരിക സംഘടന (BAWN), ആറ്റുകാല്‍ ഭഗവതി ഭക്തജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത് തുടര്‍ച്ചയായ പതിനഞ്ചാമത് അവസരമാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 17നു വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. നൂറുകണക്കിന് ആറ്റുകാല്‍ ഭഗവതി ഭക്തര്‍ ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നല്‍കി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഡോ.ഓമന ഗംഗാധരന്‍ 07766822360
 
Other News in this category

 
 




 
Close Window