Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഫാഷന്‍
  Add your Comment comment
പ്രശ്‌നങ്ങളില്‍ നിന്നു കരകയറിയ റിയ പറയുന്നു - മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ഭാഗ്യം പകര്‍ന്നു
Reporter
സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് ബോളിവുഡ് താരം റിയ ചക്രവര്‍ത്തി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളും കേസുകളും സാമൂഹിക ജീവിതത്തില്‍നിന്ന് കാമുകി റിയയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇനി അങ്ങനെ ഒളിച്ചിരിക്കാന്‍ തയാറല്ലെന്ന് റിയ വ്യക്തമാക്കുന്നു. നടിയും സുഹൃത്തുമായ ഷിബാനി ദണ്ഡേക്കറിന്റെ വിവാഹത്തില്‍ സജീവസാന്നിധ്യമായി റിയ ഉണ്ടായിരുന്നു. ഈ വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ള മനോഹരമായ ചിത്രങ്ങള്‍ റിയ പങ്കുവച്ചിരുന്നു.

സഞ്ജീവ് മെഹ്‌റയുടെ ലേബലില്‍ നിന്നുള്ള ലെഹങ്ക സെറ്റ് ആണ് താരം ധരിച്ചത്. മഞ്ഞ സ്‌കര്‍ട്ട് സോളിഡ് ലുക്കില്‍ ആയിരുന്നു. ബ്ലൗസില്‍ ഫ്‌ലോറല്‍ ഡിസൈനുകള്‍ വശ്യത തീര്‍ത്തു. ഇതോടൊപ്പം ഒരു നെറ്റ് ജാക്കറ്റ് താരം പെയര്‍ ചെയ്തിരുന്നു. 49,500 രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില.
 
Other News in this category

 
 




 
Close Window