|
മുതിര്‍ന്ന വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഞായറാഴ്ച ഐസിസി ലോകകപ്പില്‍ വലിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. മൗണ്ട് മോംഗനുയിയില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയതോടെയാണ് അവര്‍ തന്റെ പേരില്‍ ഒരു പ്രത്യേക നേട്ടം സ്വന്തമാക്കിയത്.
വനിതാ ഏകദിന ലോകകപ്പില്‍പാകിസ്ഥാനെതിരായ മത്സരത്തിലിറങ്ങിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ലോക റെക്കോര്‍ഡ്. ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയതോടെയാണ് മിതാലി ഈ നേട്ടത്തിലേക്കെത്തിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദിന്റെയും റെക്കോഡിനൊപ്പമെത്താന്‍ മിതാലിക്കായി. ഈ മൂന്ന് പേര്‍ മാത്രമാണ് ആറ് വ്യത്യസ്ത ലോകകപ്പുകള്‍ കളിച്ചിട്ടുള്ളത്. |