പട്ടില്‍ പൊതിഞ്ഞ സാരി മുതല്‍ സാധാരണ ഷിഫോണില്‍ വരെ എത്തി നില്ക്കും ഇഷ്ടങ്ങളുടെ നീണ്ടനിര. ബോളിവുഡിന്റെ സാരി പ്രേമവും വിഖ്യാതമാണ്. പൊതു ഇടങ്ങളിലും പാര്‍ട്ടികളിലും സാരിയിലെ കിടിലന്‍ പരീക്ഷണങ്ങളുമായി താരസുന്ദരിമാര്‍ എത്തുന്നത് കാണാം. സാരിയെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കുന്നവരുടെ ഇഷ്ടം ഊട്ടിയുറപ്പിച്ച് ഇതാ ആലിയയുടെ ഗംഗുഭായി സ്റ്റൈല്‍. സഞ്ജയ് ലീല ബന്‍സാലി ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായതോടെ ചിത്രത്തിലെ ആലിയയുടെ സാരി ലുക്കും ശ്രദ്ധേയമായി. ഇപ്പോഴിതാ ഗംഗുഭായിയുടെ പ്രൊമോഷന് വര്‍ക്കുകള്‍ക്കിടെ ആലിയ അവതരിപ്പിച്ച വസ്ത്രങ്ങളും ശ്രദ്ധേയമാകുകയാണ്. ഭൂരിഭാഗം പ്രമോഷന് പരിപാടികളിലും വെള്ളയണിഞ്ഞെത്തിയ ആലിയ അതിവേഗം പ്രേക്ഷക മനംകവര്‍ന്നു. .കണ്ണഞ്ചിപ്പിക്കുന്ന സില്‍വര്‍ ഷിമ്മര്‍ സാരി ആണ് കൂട്ടത്തിലെ സൂപ്പര്‍സ്റ്റാര്‍. ബ്ലോണിയില് നിന്നുള്ള റീസൈക്കിള്‍ ചെയ്ത നൈലോണ്‍ സാരി അതിഗംഭീരമെന്ന് ഫാഷന്‍ വിദഗ്ധരും വിലയിരുത്തുന്നു.
സാരിയെന്നാല്‍ ഫാഷന്‍ പ്രേമികള്‍ക്ക് അത് സംഗതി രാജകീയമാണ്. ഫാഷന്‍ ട്രെന്‍ഡുകള്‍ എത്ര മാറിമറിഞ്ഞാലും സാരി വിട്ടൊരു കളിയില്ല എന്ന മട്ടിലാണ് പലരുടേയും ഇഷ്ടം. |