|
വിരാട് കോലിക്ക് പകരക്കാരനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെയും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെലിനെയും പരിഗണിച്ചിരുന്നെങ്കിലും ദേശീയ ടീമിനെ മുന്‍പ് നയിച്ചതും മത്സരപരിചയവും കാരണം ഫാഫിനു നറുക്ക് വീഴുകയായിരുന്നു.
അതേസമയം, ഇംഗ്ലണ്ട് താരം ജേസന്‍ റോയ്ക്ക് പകരം അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. 20കാരനായ യുവതാരത്തെ പകരം ടീമിലെത്തിക്കാനുള്ള അനുമതിയ്ക്കായി ടൈറ്റന്‍സ് ബിസിസിഐയെ സമീപിച്ചിരിക്കുകയാണെന്നും ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അഫ്ഗാന്‍ താരം ഐപിഎലില്‍ സോള്‍ഡ് ഔട്ട് ആയിരുന്നു. രണ്ട് വട്ടം ലേലത്തില്‍ വന്നിട്ടും താരത്തെ ഒരു ഫ്രാഞ്ചൈസിയും ടീമിലെത്തിച്ചില്ല. അതേസമയം, ജേസന്‍ റോയിയെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് ഗുജറാത്ത് ലേലം കൊണ്ടത്.
ഇത് രണ്ടാം തവണയാണ് റോയ് ഐപിഎലില്‍ നിന്ന് പിന്മാറുന്നത്. 2020ല്‍ അടിസ്ഥാന വിലയായ ഒന്നരക്കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തെങ്കിലും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റോയ് ഐപിഎല്‍ കളിച്ചിരുന്നില്ല. |